കെ.ഐ.ജി ഖൈത്താൻ യൂനിറ്റ് കുടുംബസംഗമം
text_fieldsകെ.ഐ.ജി ഖൈത്താൻ യൂനിറ്റ് കുടുംബസംഗമത്തിൽ ഷഫീഖ് അബ്ദുസ്സമദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘തണലാണ് കുടുംബം’ എന്ന പ്രമേയത്തില്‍ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) നടത്തുന്ന കാമ്പയിന്റെ ഭാഗമായി കെ.ഐ.ജി ഖൈത്താൻ യൂനിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു.
ഫർവാനിയ ദ്വൈഹി പാലസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഖൈത്താൻ യൂനിറ്റ് പ്രസിഡന്റ് നിഷാദ് ഇളയത് അധ്യക്ഷത വഹിച്ചു. ഷഫീഖ് അബ്ദുസ്സമദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കുടുംബം സമാധാനത്തിന്റെ ഇടങ്ങളാകണമെന്നും പരസ്പര സ്നേഹവും കരുണയും വിശ്വാസ്യതയുമുള്ളവരായി കുടുംബത്തിലെ ഓരോരുത്തരും മാറണമെന്നും അദ്ദേഹം ഉണർത്തി. ടി.കെ.ശബീർ സ്വാഗതവും എസ്.എം ബഷീർ സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

