കെ.ഐ.ജി ഹജ്ജ് സംഘം പുറപ്പെട്ടു
text_fieldsകെ.ഐ.ജി ഹജ്ജ് സംഘം യാത്രക്കുമുമ്പ്
കുവൈത്ത് സിറ്റി: കെ.ഐ.ജിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. കെ.ഐ.ജി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരിയുടെ നേതൃത്വത്തിൽ 27 പേർ അടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്. കെ.ഐ.ജി പ്രസിഡൻ്റ് അൻവർ സഈദ്, ജനറൽ സെക്രട്ടറി സാബിക് യൂസുഫ്, ട്രഷറർ പി.ടി.ഷാഫി, വൈസ് പ്രസിഡൻ്റ പി.ടി. ശരീഫ്, ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി എന്നിവരും പ്രവർത്തകരും ഹാജിമാരുടെ ബന്ധുമിത്രാദികളും സംഘത്തെ യാത്ര അയക്കാനെത്തി. 16 പേരടങ്ങുന്ന രണ്ടാം സംഘം വ്യാഴാഴ്ച രാവിലെ പുറപ്പെടും.
മക്കയിൽ എത്തിച്ചേരുന്ന കെ.ഐ.ജി സംഘം നാട്ടിൽ നിന്നും എത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ കേരളാ ഹജ്ജ് ഗ്രൂപ്പുമായി ചേർന്ന് 231 പേരുള്ള ഒരു സംഘമായാണ് ഹജ്ജ് നിർവ്വഹിക്കുക.ശാന്തപുരം ജാമിഅ അൽ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ നഹാസ് മാള, ഫൈസൽ മഞ്ചേരി, റഫീഖ് റഹ്മാൻ മൂഴിക്കൽ എന്നീ അമീറുമാരും കേരളാ ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി അബ്ദുൽ മജീദിൻ്റെ നേതൃത്വത്തിലുള്ള അഡ്മിൻമാരുടെ സംഘവും ഗ്രൂപ്പിന് വേണ്ട സേവനങ്ങൾ നൽകും.
മക്കയിൽ ക്ലോക് ടവറിലും മദീനയിൽ ഹറമിന് സമീപത്തുള്ള മർക്കസിയ്യയിലെ പാരഡൈസ് ലും ഹജ്ജിനോടടുത്ത ഏതാനും ദിവസങ്ങൾ അസീസിയയിലും ആണ് താമസം ഒരുക്കിയിട്ടുള്ളത്. കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും ഹജ്ജിനായി സംഘത്തോടൊപ്പം എത്തിച്ചേരാനും ഹജ്ജിന് ശേഷം നാട്ടിലേക്കോ കുവൈത്തിലേക്കോ തിരിച്ച് പോകാനും കഴിയുന്ന രീതിയിൽ യാത്ര ഷെഡ്യൂൾ ചെയ്തിട്ടുള്ളതിനാൽ ഈ ഗ്രൂപ്പിൽ പോകുന്ന പലർക്കും നാട്ടിലുള്ള കുടുംബത്തെ ഹജ്ജിന് കൂടെ കൂട്ടാനും അവരോടൊപ്പം നാട്ടിലേക്ക് പോകാനും കഴിയും.
അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു. വിവരങ്ങൾക്ക് -65051113.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

