കെ.ഐ.ജി പൊതു സമ്മേളനം നാളെ; അതിഥികളെത്തി
text_fieldsടി.മുഹമ്മദ് വേളം,സണ്ണി കപിക്കാട് എന്നിവരെ കെ.ഐ.ജി പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാചകൻ വിശ്വ വിമോചകൻ കാമ്പയിനിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നുള്ള അതിഥികൾ കുവൈത്തിലെത്തി. എഴുത്തുകാരനും പ്രഭാഷകനുമായ ടി. മുഹമ്മദ് വേളം, പ്രമുഖ ചിന്തകൻ സണ്ണി കപിക്കാട് എന്നിവർക്ക് കെ.ഐ.ജി പ്രവർത്തകർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വെള്ളിയാഴ്ച വൈകീട്ട് ആറിന് അബ്ബാസിയ ആസ്പെയർ ഇന്റർനാഷനൽ സ്കൂളിലാണ് പൊതുസമ്മേളനം. സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. കുവൈത്തിലെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

