കെ.ഐ.ജി പൊതു സമ്മേളനം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: പ്രവാചകൻ വിശ്വ വിമോചകൻ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവന്നിരുന്ന കാമ്പയിനിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ആസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ടി. മുഹമ്മദ് വേളം, പ്രമുഖ ചിന്തകൻ സണ്ണി കപിക്കാട് എന്നിവർ പങ്കെടുക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. കുവൈത്തിലെ മത സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിക്കും.
കാമ്പയിനിന്റെ ഭാഗമായി നടന്ന ക്വിസ് ബൊണാൻസയുടെ ഫൈനൽ റൗണ്ട് മത്സരം നാലു മണിക്ക് സമ്മേളന സ്ഥലത്തു നടക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യുമെന്നും കെ.ഐ.ജി അറിയിച്ചു.

