കെ.ഐ.ജി യാത്രയയപ്പ് നൽകി
text_fieldsസിദ്ധീഖ് ഹസൻ, സിമി അക്ബർ എന്നിവർക്ക് കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി ഖത്തറിലേക്ക് പോകുന്ന സിദ്ധീഖ് ഹസൻ, സിമി അക്ബർ എന്നിവർക്ക് കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി കുവൈത്ത് പ്രസിഡണ്ട് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു. ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, അൻവർ സഈദ്, കെ.അബ്ദുറഹ്മാൻ,ഫിറോസ് ഹമീദ്,പി.ടി. ഷാഫി, മുഹമ്മദ് നൈസാം, കെ.വി,മുഹമ്മദ് ഫൈസൽ,വർദ,മെഹ്ബൂബ,റസീന, നൗഫൽ,സാബിഖ് യൂസുഫ്,അനീസ് അബ്ദുസലാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആദരവിനും യാത്രയയപ്പിനും സിദ്ധീഖ് ഹസൻ നന്ദി രേഖപ്പെടുത്തി. കെ.ഐ.ജി പ്രസിഡണ്ട് പി.ടി ശരീഫ് ഉപഹാരം നൽകി.
16 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് തൃശൂർ എറിയാട് സ്വദേശികളായ ഇരുവരും ഖത്തറിലേക്ക് പോകുന്നത്. കെ.ഐ.ജിയുടെ ബഹുമുഖ പ്രവർത്തനങ്ങളിൽ രണ്ട് പേരും സജീവമായി പങ്കാളികളായിരുന്നു.

