കെ.ഐ.ജി ഫർവാനിയ ‘മർഹബൻ യാ റമദാൻ’
text_fields‘മർഹബൻ യാ റമദാൻ’ സദസ്സ്

കുവൈത്ത് സിറ്റി: റമദാനെ വരവേറ്റുകൊണ്ട് കെ.ഐ.ജി ഫർവാനിയ ഏരിയ ‘മർഹബൻ യാ റമദാൻ’ പരിപാടി സംഘടിപ്പിച്ചു. ഫർവാനിയ ചെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ് ഹഫീസ് പാടൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് അൻവർ സഈദ് റമദാൻ പ്രഭാഷണം നടത്തി.
ഒരേ സമയം പടച്ചവനിലേക്കും പടപ്പുകളിലേക്കും ക്ഷണിക്കുന്നതാണ് ഇസ്ലാമിന്റെ ആരാധനകൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. നോമ്പ് ആരാധന കർമങ്ങളിലൂടെയും ജനങ്ങളെ സേവിക്കുന്നതിലൂടെയും വിശ്വാസി സമൂഹം ധന്യമാക്കണമെന്നും ഉദ്ബോധിപ്പിച്ചു. ഇഹ്സാൻ ഫിറോസ് ഖുർആൻ പാരായണം നടത്തി. ഏരിയ സെക്രട്ടറി ഹഷീബ് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. പ്രഭാഷണത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഡോ. റിയാസ്, അഷിത റിയാസ്, സുബൈര്‍, ജുഫൈറ എന്നിവർ വിജയികളായി. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് പി.ടി. ശരീഫ്, അൻവർ സഈദ്, ഹാഫിസ് പാടൂർ എന്നിവർ സമ്മാനങ്ങൾ കൈമാറി. മത്സരത്തിന് കൺവീനർ എൽ.വി. നഈം നേതൃത്വം നൽകി. കുട്ടികളുടെ മൽസരങ്ങൾ കെ.എം. ജവാദ്, ടി.കെ. ഷബീർ എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

