കെ.ഐ.ജി ഫർവാനിയ ഏരിയ ‘വെളിച്ചമാണ് തിരുദൂതർ’ പ്രഭാഷണം ഇന്ന്
text_fieldsകേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫർവാനിയ ഏരിയ സംഘടിപ്പിക്കുന്ന ‘വെളിച്ചമാണ്
തിരുദൂതർ’ പരിപാടിയിൽ സംബന്ധിക്കാനെത്തിയ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി
ശിഹാബ് പൂക്കോട്ടൂരിന് സ്വീകരണം നൽകുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫർവാനിയ ഏരിയ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ‘വെളിച്ചമാണ് തിരുദൂതർ’ പ്രഭാഷണം സംഘടിപ്പിക്കും. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിക്കും. കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പരിപാടിയിൽ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 97955685ൽ ബന്ധപ്പെടുക.

