കെ.ഐ ജി ഫർവാനിയ ഏരിയ ‘മർഹബൻ യാ റമദാൻ’
text_fieldsകെ.ഐ ജി ഫർവാനിയ ഏരിയ ‘മർഹബൻ യാ റമദാൻ’ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: എല്ലാ മനുഷ്യരും തന്റെ സ്രഷ്ടാവായ ദൈവത്തിലേക്ക് മടങ്ങേണ്ടവരാണെന്നും ആ ബോധ്യത്തോടെയാവണം ജീവിതം രൂപപ്പെടുത്തേണ്ടതെന്നും കെ.ഐ ജി കൂടിയാലോചന സമിതി അംഗം സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
കെ.ഐ ജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച ‘മർഹബൻ യാ റമദാൻ’ ഇസ്ലാമിക പഠന സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹഫീസ് മുഹമ്മദ് പാടൂർ സ്വാഗതം പറഞ്ഞു. മെഹ്ബുബ അനീസ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഇർഷാദിയ കോളേജ് ചെയർമാൻ പി.സി. ബഷീർ പ്രാർഥനയും സമാപനവും നടത്തി.

