കെ.ഐ.ജി ഫർവാനിയ ഏരിയ കുടുംബ സംഗമം
text_fieldsകെ.ഐ.ജി ഫർവാനിയ ഏരിയ കുടുംബ സംഗമം കേന്ദ്ര പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ കബദിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. ഖലീൽ റഹ്മാൻ ക്ലാസെടുത്തു. ശാരീരിക-മാനസിക ഉല്ലാസത്തിനാവശ്യമായ ഹെൽത്ത് ടിപ്സ് സെഷന് കേന്ദ്ര കൂടിയാലോചനാ സമിതി അംഗം കെ.വി. ഫൈസൽ നേതൃത്വം നൽകി. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഗെയിമുകൾ ലായിക് അഹമ്മദ് നിയന്ത്രിച്ചു. സിജിൽ ഖാന്റെ നേതൃത്വത്തിൽ നടത്തിയ പാട്ടുപെട്ടി, റാഹിദിന്റെ നേതൃത്വത്തിലുള്ള സ്കിറ്റ് എന്നിവ പരിപാടിക്ക് മിഴിവേകി.
ഫിറോസ് ഹമീദ്, സി.പി. നൈസാം, എം.എ. മനാഫ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. ജവാദ് ഖിറാഅത്ത് നടത്തി. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരിയുടെ ഉദ്ബോധന പ്രാർഥനയോടെ പരിപാടി സമാപിച്ചു. വിജ്ഞാനവും വിനോദവും ചേർത്ത് നടത്തിയ പരിപാടിക്ക് കൺവീനർ അബ്ദുൽ വാഹിദ് നേതൃത്വം നൽകി.

