Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഐ.ജി ഫർവാനിയ ഏരിയ...

കെ.ഐ.ജി ഫർവാനിയ ഏരിയ ഈദ് സ്നേഹ സംഗമം

text_fields
bookmark_border
കെ.ഐ.ജി ഫർവാനിയ ഏരിയ ഈദ് സ്നേഹ സംഗമം
cancel
camera_alt

കെ.ഐ.ജി ഫർവാനിയ ഏരിയ ഈദ് സ്നേഹ സംഗമത്തിൽ അനീസ് അബ്ദുസ്സലാം സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) ഫർവാനിയ ഏരിയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള മലയാളികൾ പങ്കെടുത്തു. കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് ഹഫീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. അനീസ് അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. മലയാളികളുടെ ഐക്യവും ഇന്ത്യയുടെ മതേതരത്വവും സമൂഹത്തെ ഒരുമയിലേക്ക് നയിക്കുന്ന ശക്തിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈദുൽ അദ്ഹയുടെ മഹത്തായ സന്ദേശം, പ്രവാചകൻ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗസ്മരണകളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. രാജേഷ്, സജീഷ് എന്നിവർ ആശംസകൾ നേർന്നു. സോഹ അഫ്താബ്, അഫ്‌ഷീൻ അഷ്റഫ്, ഷസ്‌മ ഷുക്കൂർ, ലുജ്ജൈൻ ഖലീൽ എന്നിവർ ഗാനമാലപിച്ചു. അബ്ദുസ്സലാം പാടൂർ മൗത്ത് ഓർഗൺ സംഗീതവും അവതരിപ്പിച്ചു. പ്രശസ്ത കവി വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതയെ ആസ്പദമാക്കി ജയേഷ് കഥാപ്രസംഗം അവതരിപ്പിച്ചു. ജവാദ് നദീർ ക്വിസ് മത്സരം നിയന്ത്രിച്ചു. വിജയികളായ അഫ്താബ് അഷ്റഫ്, മജു സൈമൺ , അഷ്റഫ് കോയാൻ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ യു.അഷ്റഫ് സ്വാഗതവും കെ.ഐ.ജി ഫർവാനിയ ഏരിയ സെക്രട്ടറി ഹഷീബ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KIG Farwaniya Area Eid Sneha Sangamam
Next Story