കെ.ഐ.ജി ഫഹാഹീൽ ഏരിയ ‘മർഹബൻ യാ റമദാൻ’
text_fieldsകെ.ഐ.ജി ഫഹാഹീൽ ഏരിയ ‘മർഹബൻ യാ റമദാൻ’ പരിപാടിയിൽ താജുദ്ദീൻ മദീനി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫഹാഹീൽ ഏരിയയുടെ ആഭിമുഖ്യത്തിൽ 'റമദാൻ ഒരു ആത്മീയ മുന്നൊരുക്കം' എന്ന തലക്കെട്ടിൽ മർഹബൻ യാ റമദാൻ പരിപാടി സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ പണ്ഡിതനും വാഗ്മിയുമായ കെ.ഐ.ജി സെൻട്രൽ കമ്മിറ്റി അംഗവുമായ താജുദ്ദീൻ മദീനി മുഖ്യ പ്രഭാഷണം നടത്തി. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേൽക്കാൻ മാനസികമായ തയാറെടുപ്പ് നടത്തണമെന്നും, അപരന്റെ ദുഃഖവും, പ്രയാസങ്ങളും, ദാരിദ്ര്യവും അറിയാൻ സാധിക്കുന്നത് കൂടിയാകണം വ്രതാനുഷ്ടാനമെന്നും വിശുദ്ധ ഖുർആന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഓരോ വിശ്വാസിയും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.ഐ.ജി ഫഹാഹീൽ ഏരിയ ‘മർഹബൻ യാ റമദാൻ സദസ്സ്
കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കൺവീനർ ഫവാസ് കെ.വി സ്വാഗതവും ഏരിയ സെക്രട്ടറി ഫൈസൽ അബ്ദുള്ള സമാപനവും നടത്തി. ആർ.പി. അബ്ദുൽ ഷുക്കൂർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
സി.കെ.അഹമ്മദ്, കെ.എ.അബ്ദുൽജലീൽ, സോജ സാബിക്, ജസ്ന ബാസിൽ, സി.റമീസ്, ശുഹൈബ് അസീസ്, ഐ.കെ.ഗഫൂർ, വാജിദ് ഹുസൈൻ, മുർഷിദ്, സബീന സമീർ, സഹല അസീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

