കെ.ഐ.ജി ഫഹാഹീൽ ഏരിയ ഹജ്ജ് യാത്രയയപ്പ്
text_fieldsകെ.ഐ.ജി ഫഹാഹീൽ ഏരിയ ഹജ്ജ് യാത്രയയപ്പിൽ ഹജ്ജ് സെൽ കൺവീനർ നിയാസ്
ഇസ്ലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫഹാഹീൽ ഏരിയ പരിധിയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന പ്രവർത്തകർക്കും അഭ്യുദയ കാംക്ഷികൾക്കും കെ.ഐ.ജി ഫഹാഹീൽ ഏരിയ യാത്രയയപ്പ് നൽകി. ഫഹാഹീൽ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന യാത്ര അയപ്പ് ചടങ്ങ് കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റും ഹജ്ജ് ഗ്രൂപ്പ് അമീറുമായ ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
ഹജ്ജ് നിർവ്വഹിക്കുക എന്നുള്ളത് ഏതൊരു വിശ്വാസിക്കും ആത്മ സായൂജ്യം ജീവിതാഭിലാഷവുമാണെന്നും അത് നിർവ്വഹിക്കാൻ ശാരീരികവും മാനസികവും സാമ്പത്തികവുമായ തയാറെടുപ്പുകൾക്കൊപ്പം അല്ലാഹുവിൻറെ കടാക്ഷംകൂടി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫഹാഹീൽ ഏരിയ പ്രസിഡണ്ട് ഉസാമ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ആർ.പി.അബ്ദുൽ ഷുക്കൂർ ഖിറാഅത്ത് നടത്തി. കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി സാബിക് യൂസഫ്, മുഹമ്മദ് ഷംസീർ എന്നിവർ ആശംസകൾ നേർന്നു. ഹജ്ജ് സെൽ കൺവീനർ നിയാസ് ഇസ്ലാഹി ഉപസംഹാരപ്രാർത്ഥന നിർവ്വഹിച്ചു.
കൺവീനർ കെ.വി.ഫവാസ് , സെക്രട്ടറി ടി.ഫൈസൽ, ജുമാൻ വാഴക്കാട്, സി.കെ.അഹ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

