Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി കു​വൈ​ത്ത്...

കെ.​ഐ.​ജി കു​വൈ​ത്ത് ആ​ദ്യ ചാ​ർ​ട്ടേ​ഡ്‌ വി​മാ​നം പു​റ​പ്പെ​ട്ടു

text_fields
bookmark_border
കെ.​ഐ.​ജി കു​വൈ​ത്ത് ആ​ദ്യ ചാ​ർ​ട്ടേ​ഡ്‌ വി​മാ​നം പു​റ​പ്പെ​ട്ടു
cancel
camera_alt??????????????????????? ??????????????????? ??????? ????????????????? ??.?????.??? ?????????????????

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് മൂ​ലം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ത​ട​സ്സ​പ്പെ​ട്ട മ​ല​യാ​ളി​ക​ൾ​ക്കാ​യി കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് ഒ​രു​ക്കി​യ ആ​ദ്യ ചാ​ർ​ട്ടേ​ഡ് വി​മാ​നം ബു​ധ​നാ​ഴ്​​ച കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ടു. 10 കു​ട്ടി​ക​ളും 31 സ്ത്രീ​ക​ളു​മ​ട​ക്കം 175 യാ​ത്ര​ക്കാ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ്​ യാ​ത്ര​യാ​യ​ത്. യാ​ത്രാ​രേ​ഖ​ക​ളും മ​റ്റ്​ അ​നു​ബ​ന്ധ അ​നു​മ​തി​ക​ളും മു​ൻ​കൂ​ട്ടി ഉ​റ​പ്പു​വ​രു​ത്തി​യ​തി​നാ​ലും കെ.​െ​എ.​ജി വ​ള​ൻ​റി​യ​ർ​മാ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​വും സ​ഹാ​യ​വും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലും മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും പ്ര​തി​ബ​ന്ധ​ങ്ങ​ളി​ല്ലാ​തെ യാ​ത്ര​തി​രി​ക്കാ​ൻ സാ​ധി​ച്ചു. സീ​സേ​ഴ്​​സ്​ ട്രാ​വ​ൽ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ കെ.​െ​എ.​ജി ഡോ​ക്യു​മെ​േ​ൻ​റ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കു​വൈ​ത്ത് സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​ക്ക് കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തു​ മ​ണി​യോ​ടെ കോ​ഴി​ക്കോ​​ട്ടെ​ത്തി. യാ​ത്ര​ക്കാ​രി​ൽ ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രും ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട​വ​രും സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്.

മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും 2000 ഇ​ന്ത്യ​ൻ രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കി​യാ​ണ് കെ.​ഐ.​ജി​യു​ടെ വ​ള​ൻ​റി​യ​ർ​മാ​ർ യാ​ത്ര​യാ​ക്കി​യ​ത്. വെ​റും​കൈ​യോ​ടെ നേ​രെ ക്വാ​റ​ൻ​റീ​നി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാ​രി​തോ​ഷി​ക തു​ക അ​ത്യാ​വ​ശ്യ ചെ​ല​വു​ക​ൾ​ക്കും മ​റ്റും ഉ​പ​ക​രി​ക്കു​മെ​ന്ന​തി​നാ​ൽ ഏ​റെ സ​ന്തോ​ഷം ന​ൽ​കി. 
നാ​ട്ടി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​വും ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ കെ.​െ​എ.​ജി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കാ​ൻ മു​ഹ​മ്മ​ദ് സാ​ജി​ദ്, സി.​കെ. ന​ജീ​ബ്, ഷം​സീ​ർ ഉ​മ്മ​ർ, ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ, റി​ഷ്‌​ദി​ൻ അ​മീ​ർ, ഫൈ​സ​ൽ ബാ​ബു, ആ​സി​ഫ് പാ​ല​ക്ക​ൽ, ജ​ലീ​ൽ, കെ.​പി. യൂ​നു​സ്, മു​ഹ​മ്മ​ദ് ശി​ബി​ലി, നി​സാ​ർ മ​ർ​ജാ​ൻ, ഫൈ​സ​ൽ ക​ണ്ണൂ​ർ, ആ​രി​ഫ​ലി ഒ​റ്റ​പ്പാ​ലം, സ​ക​രി​യ, സ​ലിം വ​ണ്ടൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കൊ​ച്ചി, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ.​ഐ.​ജി പ്ര​ഖ്യാ​പി​ച്ച ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്‌​ച കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGgulf newscharterred flight
News Summary - kig-charterred flight-kuwait-gulf news
Next Story