ബഷീർ ബാവക്ക് കെ.ഐ.ജി യാത്രയയപ്പ് നൽകി
text_fieldsപ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബഷീർ ബാവക്ക് കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഏരിയ സമിതിയുടെ ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: 19 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ.ഐ.ജി ഫർവാനിയ ബൈദാൻ യൂനിറ്റ് അംഗം ബഷീർ ബാവക്ക് ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉപഹാരം സമർപ്പിച്ചു. ഹിദായത്തുല്ല, പി.ടി. ശരീഫ്, ടി.എം. ഹനീഫ, അബ്ദുൽ വാഹിദ്, ഷാനവാസ് തോപ്പിൽ, പി.ടി. ശാഫി, ഫിറോസ് ഹമീദ്, നയീം, ലായിക് അഹമ്മദ്, അനീസ് അബ്ദുൽ സലാം, അബ്ദുൽ റസാഖ് നദ്വി, അൽത്താഫ്, യു. അഷ്റഫ്, അബ്ദുൽ മജീദ്, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ബഷീർ ബാവ മറുപടി പ്രസംഗം നടത്തി.
കുവൈത്തിലെ ബാബ്‌കോ കമ്പനിയിലെ ജോലിക്കാരനായ ബഷീർ ബാവ കെ.ഐ.ജി അംഗാറ യൂനിറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിന് പുറമെ സൗദിയിലും രണ്ടു വർഷം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം കോഴിക്കോട് ഫ്രാൻസിസ് റോഡ് സ്വദേശിയാണ്.

