കെ.ഐ.ജി അബുഹലീഫ ഏരിയ മർഹബൻ യാ റമദാൻ' സംഗമം
text_fieldsകെ.ഐ.ജി അബുഹലീഫ ഏരിയ 'മർഹബൻ യാ റമദാൻ' സംഗമത്തിൽ ഡോ. അലിഫ് ശുകൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാനെ സ്വാഗതം ചെയ്തു കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) അബുഹലീഫ ഏരിയ ‘മർഹബൻ യാ റമദാൻ’ പഠന സംഗമം സംഘടിപ്പിച്ചു. അബുഹലീഫ വെൽഫെയർ ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് മഹ്നാസ് മുസ്തഫ അധ്യക്ഷതവഹിച്ചു. ഡോ. അലിഫ് ശുകൂർ മുഖ്യ പ്രഭാഷണം നടത്തി.
'മർഹബൻ യാ റമദാൻ' സദസ്സ്
ആരാധനകളുടെ ആത്മാവിനാണ് ഖുർആൻ ഊന്നൽ നൽകുന്നതെന്നും പ്രകടനപരതക്കപ്പുറം യഥാർഥ ആത്മാവ് ഉൾക്കൊണ്ടാണ് ആരാധനകൾ നിർവഹിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. റമദാൻ ഇതിന് ഒരു സുവർണാവസമാണെന്നും ഉണർത്തി. റമദാനെ അനുകൂലമായി ഉപയോഗപ്പെടുത്താനും സൂചിപ്പിച്ചു. അൻസാർ അസ്ഹരി ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി നിഹാദ് അബ്ദുൽനാസർ സ്വാഗതവും അൻവർ ഷാജി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

