കെ.ഐ.ജി അബൂഹലീഫ ഏരിയ ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി അബൂഹലീഫ ഏരിയ ടേബ്ൾ ടോക്കിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘ഞാനറിയുന്ന പ്രവാചകൻ’ തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) അബൂഹലീഫ ഏരിയ ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു. അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി വിഷയം അവതരിപ്പിച്ചു. സുരേഷ് ബാബു, ശ്രീജിത്ത്, അജിത് കുമാർ, അജീഷ്, മുഹമ്മദ് അഷ്കർ, റഫീഖ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സൽമാൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ അലി വെള്ളാരത്തൊടി സ്വാഗതവും സെക്രട്ടറി എം.വി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

