കെ.ഐ.ജി അബൂഹലീഫ ഏരിയ പിക്നിക് സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി അബൂഹലീഫ ഏരിയ സംഘടിപ്പിച്ച പിക്നിക്
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് അബൂ ഹലീഫ ഏരിയ പ്രവർത്തകർക്കും സഹകാരികൾക്കുമായി വഫ്ര ബ്ലൂ ഗാർഡനിൽ പിക്നിക് സംഘടിപ്പിച്ചു. വൈവിധ്യമാർന്ന വിനോദ-വൈജ്ഞാനിക മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ.എം. ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൽ ബാസിത് പാലാറ സ്വാഗതം പറഞ്ഞു. സമാപന സെഷനിൽ ഐവ ഏരിയ സെക്രട്ടറി സമീറ അബ്ദുൽ അസീസ് ഉദ്ബോധനം നടത്തി. അൻവർ ഷാജി സമാപന പ്രസംഗം നിർവഹിച്ചു.
ഏരിയ സെക്രട്ടറി നിഹാദ് അബ്ദുൽ നാസർ, ട്രഷറർ അംജദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റഫീഖ് ബാബു, അലി വെള്ളാരതൊടി, ഷംസീർ ഉമർ, അംജദ്, കെ.വി. നൗഷാദ്, എം.വി. അബ്ദുറഹ്മാൻ, ആദിൽ തുടങ്ങിയവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

