Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘മ​ണി​പ്പൂ​രി​ൽ...

‘മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് വം​ശീ​യ ഭീ​ക​ര​ത’

text_fields
bookmark_border
‘മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് വം​ശീ​യ ഭീ​ക​ര​ത’
cancel

കു​വൈ​ത്ത് സി​റ്റി: മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യു​ള്ള വം​ശീ​യ ഭീ​ക​ര കൃ​ത്യ​ങ്ങ​ളാ​ണെ​ന്ന് കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കു​വൈ​ത്ത് (കെ.​ഐ.​ജി) കേ​ന്ദ്ര ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗോ​ത്ര​വ​ർ​ഗ​ക്കാ​രും ക്രൈ​സ്‌​ത​വ വി​ശ്വാ​സി​ക​ളു​മാ​യ ജ​ന​ങ്ങ​ൾ​ക്കു​നേ​രെ സം​ഘ്‌​പ​രി​വാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ക്ഷേ​മ​വും സ​മാ​ധാ​ന​വും നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി അ​പ​ല​പി​ക്ക​ണം. മ​ണി​പ്പൂ​രി​ൽ അ​മ്പ​തോ​ളം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ൽ​പ​തോ​ളം ച​ർ​ച്ചു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്നു. ഗോ​ത്ര​വ​ർ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​തെ​ന്ന സം​ഘ്പ​രി​വാ​ർ ആ​ഖ്യാ​ന​ങ്ങ​ൾ ഭീ​ക​ര​കൃ​ത്യ​ങ്ങ​ളെ ല​ഘൂ​ക​രി​ക്ക​ലും സ​ത്യ​ത്തെ മ​റ​ച്ചു​വെ​ക്ക​ലും കു​റ്റ​വാ​ളി​ക​ളെ മ​ഹ​ത്വ​വ​ത്ക​രി​ക്ക​ലു​മാ​ണ്. ഭീ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. രാ​ജ്യ​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണം. നി​യ​മ​വാ​ഴ്‌​ച ഉ​റ​പ്പു​വ​രു​ത്തി കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ നി​യ​മ​പാ​ല​ക​രും നീ​തി​ന്യാ​യ സം​വി​ധാ​ന​വും ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കെ.​ഐ.​ജി പ്ര​സ്‌​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGManipur issue
News Summary - KIG about Manipur issue
Next Story