കെ.ഐ.ജി അബ്ബാസിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി അബ്ബാസിയ ഏരിയ സംഘടിപ്പിച്ച പിക്നിക്
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് അബ്ബാസിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു. കബദ് റിസോർട്ടിൽ നടന്ന പരിപാടി കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
ദൈവപ്രീതിക്കായി ഒരുമാസം വ്രതം അനുഷ്ഠിച്ചശേഷം അനുവദനീയമായ മാർഗത്തിൽ ആഘോഷിക്കാനും സന്തോഷിക്കാനുമുള്ള അവസരമാണ് ഈദ് എന്നും ബന്ധങ്ങൾ ഊഷ്മളമാക്കാനും ദൈവപ്രീതിയും പ്രതിഫലവും നേടാനും ഇത്തരം സംഗമങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബ്ബാസിയ ഏരിയ പ്രസിഡന്റ് നൗഫൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫായിസ് അബ്ദുല്ല, ഷാ അലി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക പരിപാടികളും ഗെയിമുകളും നടന്നു. മത്സരവിജയികൾക്ക് സമ്മാനം നൽകി. ജൈഹാൻ, ജസ്നാസ്, ഷൈമ, ഫർഹ, ജസീൽ, ഫൈസൽ വടക്കേകാട് എന്നിവർ ഗെയിമുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

