കെ.ഐ.ജി അബ്ബാസിയ ‘മർഹബൻ യാ റമദാൻ’ പരിപാടി
text_fields‘മർഹബൻ യാ റമദാൻ’ പരിപാടിയുടെ സദസ്സ്
കുവൈത്ത് സിറ്റി: റമദാൻ മാസത്തെ സ്വീകരിക്കാൻ വിശ്വാസികളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കെ.ഐ.ജി അബ്ബാസിയ ഏരിയ ‘മർഹബൻ യാ റമദാൻ’ എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് മുനീർ മഠത്തിൽ അധ്യക്ഷത വഹിച്ചു. ഷഫീഖ് മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമായ റമദാനെ ദൈവം ആദരിച്ചിട്ടുണ്ടെന്നും, ഖുർആനിനെ അനുധാവനം ചെയ്ത് മാത്രമേ ജീവിത വിജയം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം ഉണർത്തി. മനാഫ് പുറക്കാട് ഖുർആൻ ക്ലാസ് നടത്തി.
കെ.ഐ.ജി അബ്ബാസിയ ‘മർഹബൻ യാ റമദാൻ’ പരിപാടിയിൽ ഷഫീഖ് മുഹമ്മദ് സംസാരിക്കുന്നു
ഖുർആൻ സ്റ്റഡി സെൻറർ പരീക്ഷകളിൽ വിജയികളായ ഫാത്തിമ ഫിർദൗസ്,രേഷ്മ ശിയാസ്,ജാബിർ,ശമീം മുഹമ്മദ്,ഷീനാ ഹൈദർ എന്നിവർക്കും പ്രബോധനം ക്വിസ്സിൽ വിജയികളായ ഫാത്തിമ ഫിർദൗസ്, ജാബിർ, അബ്ദുൽ ഷുക്കൂർ,അഹമ്മദ് ചാലക്കൽ,നൗഷർ,പി.അൻവർ, കെ.സിദ്ദിഖ് എന്നിവർക്കും പരിപാടിയിൽ സമ്മാനം നൽകി. ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ അൻവർ സാദത്ത്, പബ്ലിക്കേഷൻ കൺവീനർ ഷമീം എന്നിവർ സമ്മാനദാനത്തിനു നേതൃത്വം നൽകി. ഹുസൈൻ പി.കെ സ്വാഗതവും ഫൈസൽ വടക്കേക്കാട് നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

