‘കബ്ദിൽ ഒരു കൂടാരം’; കെ.ഐ.ജി അബ്ബാസിയ ഏരിയ പെരുന്നാൾ പിക്നിക്
text_fieldsകെ.ഐ.ജി അബ്ബാസിയ ഏരിയ പെരുന്നാൾ പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ ഏരിയ ‘കബ്ദിൽ ഒരു കൂടാരം’എന്ന തലക്കെട്ടിൽ പെരുന്നാൾ പിക്നിക് സംഘടിപ്പിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന പരിപാടി കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് മുനീർ മഠത്തിൽ ഉദ്ഘാടനം ചെയ്തു.
കെ.ഐ.ജി ഘടകത്തിന് കീഴിലെ യൂത്ത് ഇന്ത്യ, ഇസ്ലാമിക വിമൻസ് അസോസിയേഷൻ (ഐവ), സ്റ്റുഡന്റ്സ് ഇന്ത്യ, ബാലസംഘം കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ആഘോഷപരിപാടിയിൽ പങ്കെടുത്തു.
സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടേതുമായ വ്യത്യസ്തങ്ങളായ കലാകായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു.
കെ.ഐ.ജി അബ്ബാസിയ ഏരിയ സെക്രട്ടറി ഷാഅലി, പി.കെ.പിക്നിക് കൺവീനർ ഹുസൈൻ എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി. ഗെയിംസ് കലാപരിപാടികൾ ഷിയാസ് പാടൂർ, എം.എം. നൗഫൽ, ഷഫ്നാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജുമുഅ ഖുതുബക്ക് മുനീർ മഠത്തിൽ നേതൃത്വം നൽകി. ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന ഹുദാ ഹുസൈന് പരിപാടിയിൽ യാത്രയയപ്പ് നൽകി. ഐവ അബ്ബാസിയ ഏരിയ പ്രസിഡന്റ് ജാസ്മിൻ ഷുക്കൂർ ഹുദക്ക് ഉപഹാരം കൈമാറി.

