കുരുന്നുകളിൽ വിസ്മയം തീർക്കാൻ ഗ്രാൻറ് ഹൈപറിൽ വീണ്ടും കിഡ്സ് കാർണിവൽ
text_fieldsകുവൈത്ത് സിറ്റി: കളിചിരികളും കുസൃതികളും ഒപ്പം കലാപരിശീലനവും അൽപം കാര്യവുമായി കുട്ടികൾക്ക് ഉത്സവാന്തരീക്ഷം തീർക്കുന്ന കിഡ്സ് കാർണിവൽ വീണ്ടും. ഗ്രാൻറ് ഹൈപറിെൻറ നേതൃത്വത്തിൽ അൽറായി ഔട്ട് ലെറ്റിലാണ് കിഡ്സ് കാർണിവൽ സീസൺ-2 തുടക്കമായത്. പ്രഥമ കാർണിവലിൽ പങ്കെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രത്യേക ആവശ്യം മുൻനിർത്തിയാണ് കളിയുടെയും കലയുടെയും കലവറയില്ലാത്ത ലോകം തീർക്കുന്ന കാർണിവൽ വീണ്ടും സംഘടിപ്പിക്കുന്നത്. ക്ലേ മേക്കിങ്, സാൻഡ് ആർട്ടി, ഡാൻസ് ക്ലാസ്, ടാലൻറ് ഷോ, മാജിക് പരിശീലനം, ഫേസ് പെയിൻറിങ് തുടങ്ങി രസകരവും പഠനാർഹവുമായ നിരവധി സെഷനുകളാണ് കാർണിവലിെൻറ പ്രത്യേകത.
കുട്ടികൾക്ക് ഓരോ ദിവസവും തികച്ചും പുതുമയുള്ള ദിവസങ്ങളാക്കി മാറ്റുകയാണ് കിഡ്സ് കാർണിവലിെൻറ ലക്ഷ്യം. ഓരോ സെഷനുകളും അതത് മേഖലയിലെ ഏറ്റവും പ്രശസ്തരും പ്രഗല്ഭരും തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കിഡ്സ് കാർണിവൽ സീസൺ-2 സെപ്റ്റംബർ 27 മുതൽ ഡിസംബർ 27 വരെയാണ്. വെള്ളിയാഴ്ചകളിലാണ് പരിശീലനക്കളരി സംഘടിപ്പിക്കുന്നത്. മൂന്നിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർക്ക് 69917586 നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. വാട്ട്സ്ആപ് മുഖേനയും രജിസ്ട്രേഷൻ സാധ്യമാണ്. ഇത്തവണ അൽറായി, ഹവല്ലി ടുണീസ് സ്ട്രീറ്റ് ഔട്ട് ലെറ്റുകളിലാണ് കാർണിവൽ ഒരുക്കുന്നത്. കാർണിവൽ സമാപനത്തോടനുബന്ധിച്ച് ഗ്രാൻറ് ഫിനാലെ ഫാഷൻ കോൺടസ്റ്റും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
