Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി വി​ദ്യാ​ർ​ഥി...

കെ.​ഐ.​സി വി​ദ്യാ​ർ​ഥി ഫെ​സ്റ്റ്

text_fields
bookmark_border
student fest
cancel
camera_alt

വി​ദ്യാ​ർ​ത്ഥി ഫെ​സ്റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം സ്വാ​ഗ​ത സം​ഘം

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ഹാ​ഹീ​ൽ - ദാ​റു ത​അ്ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ വി​ദ്യാ​ർ​ഥി ഫെ​സ്റ്റ് 2024 സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ൽ.​കെ.​ജി മു​ത​ൽ +2 വ​രെ യു​ള്ള 160 ല​ധി​കം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കും.

വ​ഫ്ര സി​ദ്റ റി​സോ​ർ​ട്ടി​ലാ​ണ് പ​രി​പാ​ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി വി​വി​ധ ത​രം ആ​ക്ടി​വി​റ്റി​ക​ൾ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഭ​ക്ഷ​ണ​വും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ദ്റ​സ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ബ്ദു​സ്സ​ലാം പെ​രു​വ​ള്ളൂ​ർ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഇ​ല്യാ​സ് ബ​ഹ​ഹ​സ​ൻ ത​ങ്ങ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത ക​മ്മി​റ്റി രൂ​പവത്ക​രി​ച്ചു.

മു​ഹ​മ്മ​ദ് എ.​ജി, ശി​ഹാ​ബ് മാ​സ്റ്റ​ർ, എ​ൻ​ജി​നീ​യ​ർ മു​നീ​ർ പെ​രു​മു​ഖം, നാ​സ​ർ കാ​പ്പാ​ട്, ത​സ്‌​ലീം, മു​ഷ്താ​ഖ് ന​ഹ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ. പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ പോ​സ്റ്റ​ർ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KIC Student Fest
Next Story