Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഐ.സി ശിഹാബ് തങ്ങള്‍...

കെ.ഐ.സി ശിഹാബ് തങ്ങള്‍ അനുസ്മരണം

text_fields
bookmark_border
കെ.ഐ.സി ശിഹാബ് തങ്ങള്‍ അനുസ്മരണം
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ച്ച പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ (കെ.​ഐ.​സി) പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് മൗ​ല​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്നേ​ഹ​ത്തി​​ന്റെ​യും കാ​രു​ണ്യ​ത്തി​​ന്റെ​യും പ്ര​തീ​ക​മാ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ന്നും ജീ​വി​ക്കു​ന്ന ശി​ഹാ​ബ് ത​ങ്ങ​ള്‍ വി​ശു​ദ്ധ ജീ​വി​ത​മാ​ണ് ന​യി​ച്ച​ത്. മ​ത-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ​ല്ലാം ഉ​യ​ര്‍ന്ന മൂ​ല്യ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന ത​ങ്ങ​ളു​ടെ സൗ​മ്യ​ത​യും ലാ​ളി​ത്യ​വും സ​ത്യ​സ​ന്ധ​ത​യും സ​മൂ​ഹ​ത്തി​നാ​ക​മാ​നം മാ​തൃ​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ഫൈ​സി എ​ട​യാ​റ്റൂ​ര്‍ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി. പ്ര​സി​ഡ​ന്റ്​ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ ഉ​സ്മാ​ന്‍ ദാ​രി​മി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി, ട്ര​ഷ​റ​ര്‍ ഇ.​എ​സ്. അ​ബ്ദു​റ​ഹ്മാ​ന്‍ ഹാ​ജി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ല്‍ ഹു​ദ​വി, കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഹ​കീം മൗ​ല​വി, മ​ജ്​​ലി​സു​ല്‍ അ​അ​ല അം​ഗം കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, ദ​അ​വ വി​ങ്​ ക​ണ്‍വീ​ന​ര്‍ മു​ഹ​മ്മ​ദ് ദാ​രി​മി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remembrance
News Summary - KIC Shihab Thangal Remembrance
Next Story