Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഐ.സി ശൈഖ് ജീലാനി...

കെ.ഐ.സി ശൈഖ് ജീലാനി അനുസ്മരണം

text_fields
bookmark_border
കെ.ഐ.സി ശൈഖ് ജീലാനി അനുസ്മരണം
cancel
camera_alt

കെ.​ഐ.​സി ഹ​വ​ല്ലി മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹീം ഹ​സ​നി ശൈ​ഖ് ജീ​ലാ​നി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് കൗണ്‍സില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, അത്തിപ്പറ്റ ഉസ്താദ്, കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ എന്നിവരെ അനുസ്മരിച്ചു.അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് അബ്ദുറഹീം ഹസനി അനുസ്മരണ പ്രഭാഷണം നടത്തി. തങ്ങളുടെ മഹത്തായ ജീവിതമാതൃകയിലൂടെ സമുദായത്തിനും സമൂഹത്തിനും ആത്മീയ നേതൃത്വവും ദിശാബോധവും നല്‍കിയ മഹാരഥന്മാരായിരുന്നു അവരെന്ന് അദ്ദേഹം അനുസ്മരിച്ചു.

ദിക്ർ മജ്‍ലിസിന് കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ നേതൃത്വം നല്‍കി. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാർഥന നിര്‍വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതം പറഞ്ഞു. ദഅ് വ വിങ് സെക്രട്ടറി അബ്ദുല്‍ ഹക്കീം മൗലവി, കണ്‍വീനര്‍ മുഹമ്മദ് ദാരിമി എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaikh Jilani
News Summary - KIC Shaikh Jilani Remembrance
Next Story