Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.സി സമസ്ത സ്ഥാപക ദിനാചരണ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
കെ.ഐ.സി സമസ്ത സ്ഥാപക ദിനാചരണ പരിപാടി സംഘടിപ്പിച്ചു
cancel
camera_alt

കെ.​ഐ.​സി സ​മ​സ്ത സ്ഥാ​പ​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ശീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട് സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിലെ സമസ്തയുടെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സമസ്ത സ്ഥാപക ദിനാചരണ പരിപാടി സംഘടിപ്പിച്ചു.ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്ഥാപകദിന സന്ദേശം നല്‍കി. ജീവിത വിശുദ്ധിയും ദീര്‍ഘവീക്ഷണവുമുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മത സാമൂഹിക വൈജ്ഞാനിക രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് ഇല്‍യാസ് മൗലവി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാർഥന നിര്‍വഹിച്ചു.

ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും മീഡിയ സെക്രട്ടറി നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കൾ, മേഖല യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIC Samastha Founder's Day Celebration
Next Story