കെ.ഐ.സി സമസ്ത സ്ഥാപകദിനാചരണം
text_fieldsകെ.ഐ.സി സമസ്ത സ്ഥാപകദിനാചരണം മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപകദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.
ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ സമസ്ത സ്ഥാപക ദിന സന്ദേശം കൈമാറി. ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര നേതാക്കളായ സൈനുൽ ആബിദ് ഫൈസി, മുഹമ്മദലി പുതുപ്പറമ്പ്, അബുൽ ലത്തീഫ് എടയൂർ, അബ്ദുൽ ഹക്കീം മുസ്‌ലിയാർ, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ നാസർ കോഡൂർ, ഇസ്മായിൽ വള്ളിയോത്ത്, ഹസ്സൻ തഖ്‌വ, അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

