കെ.ഐ.സി രാഷ്ട്രരക്ഷാ സംഗമം
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ രാഷ്ട്രരക്ഷാ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) രാഷ്ട്രരക്ഷ സംഗമം സംഘടിപ്പിച്ചു. മംഗഫ് മലബാർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു.
അബ്ദുൽ ഗഫൂർ ഫൈസി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇസ്മായിൽ വള്ളിയോത്ത് പ്രമേയ പ്രഭാഷണം നിർവഹിച്ചു. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ആയിരക്കണക്കിന് ധീര ദേശാഭിമാനികൾ അവരുടെ ചോരയും വിയർപ്പും ഒഴുക്കിയാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തന്നത്.
വൈവിധ്യങ്ങളെ ചേർത്തു പിടിച്ചും ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ സംരക്ഷിച്ചും രാജ്യത്തിന്റെ പൈതൃകം തകരാതെ സംരക്ഷിക്കാൻ നമുക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ ഇനിയും യാഥാർഥ്യമാകാത്തത് ആശങ്കയുണർത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആബിദ് ഫൈസി സ്വാഗതവും ഫൈസൽ കുണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

