കെ.ഐ.സി റമദാൻ പ്രഭാഷണം
text_fieldsകെ.ഐ.സി റമദാൻ പ്രഭാഷണ പരിപാടിയിൽ ശംസുദ്ധീൻ ഫൈസി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി റമദാൻ കാമ്പയിന്റെ ഭാഗമായി റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. മംഗഫ് ഹാർമണി ഓഡിറ്റോറിയത്തിൽ പരിപാടി കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.
കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി പ്രഭാഷണം നിർവഹിച്ചു. സൈനുൽ ആബിദ് ഫൈസി നെല്ലായ പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര നേതാക്കളായ അമീൻ മുസ്ലിയാർ ചേകന്നൂർ, സിറാജ് എരഞ്ഞിക്കൽ, ശിഹാബ് മാസ്റ്റർ, അബ്ദുൽ മുനീർ പെരുമുഖം, അബ്ദുൽ റസാഖ്, ഹസ്സൻ തഖ്വ, മുഹമ്മദലി ഫൈസി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും അബ്ദുൽ നാസർ കോഡൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

