കെ.ഐ.സി റമദാൻ മുന്നൊരുക്കം പരിപാടി
text_fieldsകെ.ഐ.സി അബ്ബാസിയ മേഖല റമദാൻ മുന്നൊരുക്ക പരിപാടിയിൽ ശംസുദ്ദീൻ ഫൈസി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അബ്ബാസിയ മേഖല കമ്മിറ്റിക്കു കീഴിൽ റമദാൻ മുന്നൊരുക്കവും ദിക്റ് മജ്ലിസും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മേഖല പ്രസിഡന്റ് അബ്ദുൽ ഹമീദ് അൻവരി അധ്യക്ഷത വഹിച്ചു. കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. റമദാൻ കൂടുതൽ പുണ്യങ്ങൾ കൊയ്തെടുക്കാൻ വിശ്വാസികൾ മത്സരിക്കേണ്ട സമയമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്ര, മേഖല, യൂനിറ്റ് നേതാക്കൾ സംബന്ധിച്ചു. മേഖല ആക്ടിങ് ജന. സെക്രട്ടറി റഷീദ് കോഡൂർ സ്വാഗതവും ട്രഷറർ യൂസുഫ് ഫറോക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

