കെ.ഐ.സി റമദാൻ കിറ്റ് വിതരണം
text_fieldsകെ.ഐ.സി റമദാൻ കിറ്റ് വിതരണം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി)യുടെ നേതൃത്വത്തിൽ നടന്നു വരുന്ന റമദാൻ റിലീഫ് വിതരണം പൂർത്തിയായി.
കേരളത്തിലെ മുഴുവൻ ജില്ലകളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലും ലക്ഷദ്വീപിലുമായി 1,200ലധികം അർഹരായ കുടുംബങ്ങൾക്കാണ് അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടുന്ന റിലീഫ് വിതരണം നടത്തിയത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന-ജില്ല കമ്മിറ്റികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിവിധ ജില്ലകളിൽ നടന്ന റിലീഫ് വിതരണോദ്ഘാടനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സമസ്തയുടെയും കെ.ഐ.സിയുടെയും നേതാക്കൾ ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

