കെ.ഐ.സി ക്വിസ് മത്സര പോസ്റ്റർ പ്രകാശനം
text_fieldsകെ.ഐ.സി ക്വിസ് മത്സര പോസ്റ്റർ പ്രകാശനം ചെയർമാൻ ശംസുദ്ധീൻ ഫൈസി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 സമസ്ത സ്ഥാപക ദിനത്തിൽ സംഘടിപ്പിക്കുന്ന 'രിഹ്‌ല' ക്വിസ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി മുഹമ്മദലി പുതുപ്പറമ്പിനു പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.
കേന്ദ്ര നേതാക്കളായ സൈനുൽ ആബിദ് ഫൈസി,അബ്ദുൽ ഹകീം മുസ്‌ലിയാർ,അബ്ദുൽ ഹമീദ് അൻവരി,അബ്ദുൽ നാസർ കോഡൂർ,അബ്ദുൽ മുനീർ പെരുമുഖം,ഇസ്മായിൽ വള്ളിയോത്ത്,ഹസ്സൻ തഖ്‌വ,അബ്ദുൽ റസാഖ്,ഷെയ്ഖ് ബാദുഷ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുൽറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

