കെ.െഎ.സി വിഖായ മെഡിക്കല് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.ഐ.സി വിഖായ മെഡിക്കല് വിങ് ജാബിരിയ സെൻട്രല് ബ്ലഡ് ബാങ്കില് നടത്തിയ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്സില് വിഖായ മെഡിക്കല് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജാബിരിയ സെൻട്രല് ബ്ലഡ് ബാങ്കില് നടന്ന ക്യാമ്പില് കെ.ഐ.സിയുടെ അബ്ബാസിയ, ഫര്വാനിയ, ഫഹാഹീല്, സിറ്റി, ഹവല്ലി മേഖലകളില്നിന്നുള്ള നേതാക്കളും പ്രവര്ത്തകരുമടക്കം നിരവധി പേര് പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തില് കുവൈത്ത് സെന്ട്രല് ബ്ലഡ് ബാങ്ക് നേരിടുന്ന രക്തദൗര്ലഭ്യം പരിഹരിക്കുന്നതിെൻറ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെ.ഐ.സി പ്രസിഡൻറ് അബ്ദുല് ഗഫൂര് ഫൈസി പൊന്മള, വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്, സെക്രട്ടറിമാരായ മുഹമ്മദലി പുതുപ്പറമ്പ്, അബ്ദു കുന്നുംപുറം, കേന്ദ്ര കണ്വീനര് സവാദ് കൊയിലാണ്ടി, മെഡിക്കല് വിങ് ഫഹാഹീല് മേഖല കോഒാഡിനേറ്റര് സമീര് പാണ്ടിക്കാട്, ഹവല്ലി മേഖല ജനറൽ സെക്രട്ടറി ഫാസില് കരുവാരകുണ്ട്, അസീസ് പാടൂര്, ഇസ്മായില് വള്ളിയോത്ത് തുടങ്ങിയവര് നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

