കെ.ഐ.സി രാഷ്ട്രരക്ഷ സംഗമം സംഘടിപ്പിച്ചു
text_fieldsകെ.ഐ.സി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച സംഗമം വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ‘മതേതരത്വം ഇന്ത്യയുടെ മതം’ രാഷ്ട്രരക്ഷ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു രാഷ്ട്രരക്ഷ സംഗമത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അബ്ദുൽ ഹക്കീം വാണിയന്നൂർ പ്രാർഥന നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതം പറഞ്ഞു.കെ.ഐ.സി സർഗലയ വിങ് കൺവീനർ ഇസ്മാഈൽ വള്ളിയോത്ത് പ്രമേയപ്രഭാഷണം നിർവഹിച്ചു.
രാജ്യത്ത് അസഹിഷ്ണുതയും വെറുപ്പും അതിവേഗം വർധിച്ചുവരുന്ന വർത്തമാനകാലത്ത് മതേതരത്വം സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ധീര രക്തസാക്ഷിത്വംവഹിച്ച ന്യൂനപക്ഷ സമൂഹത്തെ മുഖ്യധാരയിൽനിന്ന് പുറംതള്ളാനുള്ള ഭരണകൂട ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദലി പുതുപ്പറമ്പ് മറ്റു കേന്ദ്ര മേഖല നേതാക്കൾ പരിപാടികൾ ഏകോപിപ്പിച്ചു. സെക്രട്ടറി ഹുസ്സൻകുട്ടി നീരാണി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

