കെ.ഐ.സി ഓൺലൈൻ ക്വിസ് മത്സരം
text_fieldsകെ.ഐ.സി ഓൺലൈൻ ക്വിസ് മത്സരം പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) റമദാൻ കാമ്പയിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് 28ന് നടക്കുന്ന മത്സരത്തിൽ എവിടെ നിന്നും പങ്കെടുക്കാം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സ്വർണനാണയവും കാഷ് പ്രൈസും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും.
ക്വിസ് മത്സരത്തിന്റെ പോസ്റ്റർ മെഹ്ബൂല അൽ അമീൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കെ.ഐ.സി നേതാക്കളായ ശംസുദ്ദീൻ ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, അബ്ദുൽ നാസർ കോഡൂർ, സിറാജ് എരഞ്ഞിക്കൽ, മുഹമ്മദ് അമീൻ മുസ്ലിയാർ, അബ്ദുൽ സലാം പെരുവള്ളൂർ, അബ്ദുൽ മുനീർ പെരുമുഖം, ഹസ്സൻ തഖ്വ തുടങ്ങിയവർ പങ്കെടുത്തു. വിവരങ്ങൾക്ക്: 51281054, 96913819.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

