കെ.ഐ.സി ‘മുഹബ്ബത്തെ റസൂൽ’ നബിദിന സമ്മേളനം
text_fieldsകെ.ഐ.സി ‘മുഹബ്ബത്തെ റസൂൽ 2025’ നബിദിന സമ്മേളനത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മുഹബ്ബത്തെ റസൂൽ 2025 നബിദിന മഹാ സമ്മേളനവും സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനവും അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനം കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. സുഹൈൽ ഹൈഥമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. കെ.ഐ.സി സിൽവർ ജൂബിലി സ്മാരകമായ ‘സഹചാരി സെന്റർ’ പദ്ധതി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പരിചയപ്പെടുത്തി.
മജ്ലിസുന്നൂർ ആത്മീയ സദസ്സ്, സുവനീർ പ്രകാശനം, ക്വിസ് മത്സരം, സമസ്ത പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം തുടങ്ങിയവയും നടന്നു. സെക്രട്ടറി മുഹമ്മദ് അമീൻ മുസ്ലിയാർ സ്വാഗതവും വൈസ് പ്രസിഡന്റ് സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി സിൽവർ ജൂബിലി ‘സേവന മുദ്ര’ പുരസ്കാരം ജമലുല്ലൈലി തങ്ങൾക്ക് കേന്ദ്ര പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള സമ്മാനിച്ചു. മുഹമ്മദലി വി.പി (മെഡക്സ്), മൻസൂർ ചൂരി(അഹ്മദ് അൽ മഗ്രിബി), റഫീഖ് അഹമ്മദ് (മംഗോ), ശൈഖ് ബാദുഷ, അബ്ദുൽ ഖാദർ ശൈഖ് (ലുലു), ഹർഷൽ (മലബാർ ഗോൾഡ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

