ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ കെ.ഐ.സി അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
ആറു പതിറ്റാണ്ടിലേറെക്കാലമായി മത വിദ്യാഭ്യാസ രംഗങ്ങളിൽ നേതൃ സാന്നിധ്യമായി നിറഞ്ഞുനിക്കുമ്പോഴും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുക്കാൻ ജീവിതം സമർപ്പിച്ച പ്രഗത്ഭനായ അധ്യാപകനായിരുന്നു അദ്ദേഹം.
ലാളിത്യവും അഗാധമായ വിജ്ഞാനവും കൊണ്ട് ജനമനസ്സുകളിൽ വലിയ ആദരവ് നേടിയ അതുല്ല്യ പണ്ഡിത പ്രതിഭയായിരുന്ന ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗം സമസ്തക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

