മാഹിന് മുസ്ലിയാരുടെ വിയോഗത്തിൽ കെ.ഐ.സി അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ മാഹിന് മുസ്ലിയാരുടെ വിയോഗത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അനുശോചനം രേഖപ്പെടുത്തി. നൂറുകണക്കിനാളുകള്ക്ക് ദീനി വിജ്ഞാനം പകര്ന്ന് നല്കിയ അതുല്യ പണ്ഡിത പ്രതിഭയായിരുന്നു അദ്ദേഹം.
ഇസ്ലാമിക കർമശാസ്ത്രത്തിലും അറബി വ്യാകരണ ശാസ്ത്രത്തിലും അഗാധമായ അറിവുള്ള സ്വാതിക പണ്ഡിതൻ മാഹിന് മുസ്ലിയാരുടെ വിയോഗം സമസ്തക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

