കെ.ഐ.സി ‘മുഹബ്ബത്തെ റസൂൽ 2025' ഇന്നും നാളെയും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം'എന്ന പ്രമേയത്തിൽ നബിദിന മഹാസമ്മേളനവും സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനവും വ്യാഴം, വെള്ളി ദിവസങ്ങളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സുഹൈൽ ഹൈത്തമി പള്ളിക്കര എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് 3.30ന് ക്വിസ് മത്സരവും മജ്ലിസുന്നൂർ ആത്മീയ സദസ്സും സുവനീർ പ്രകാശനവും സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനവും നടക്കും. തുടർന്ന് സുഹൈൽ ഹൈത്തമി പള്ളിക്കര പ്രമേയ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബുർദ മജ് ലിസ്, മൗലിദ് സദസ്സ്, നബിദിന മഹാ സമ്മേളനവും നടക്കും.
കെ.ഐ.സി സിൽവർ ജൂബിലി ‘സേവന മുദ്ര'പുരസ്കാരം കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക് സമ്മേളനത്തിൽ സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

