കെ.ഐ.സി മെഗാ സർഗലയം; മെഹ്ബൂല മേഖല, അബ്ബാസിയ ദാറുത്തർബിയ ചാമ്പ്യന്മാർ
text_fieldsമദ്റസ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായ അബ്ബാസിയ ദാറുത്തർബിയ ട്രോഫി ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കെ.ഐ.സി മെഗാ സർഗലയത്തിൽ മെഹ്ബൂല മേഖല ഓവറോൾ ചാമ്പ്യന്മാർ. ഫഹാഹീൽ മേഖല ഫസ്റ്റ് റണ്ണറപ്പും ഹവല്ലി മേഖല സെക്കന്റ് റണ്ണറപ്പും നേടി.
കെ.ഐ.സി മെഗാ സർഗലയത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മെഹ്ബൂല മേഖലക്കുള്ള ട്രോഫി ചെയർമാൻ ശംസുദ്ദീൻ ഫൈസി സമ്മാനിക്കുന്നു
മദ്റസ വിഭാഗത്തിൽ അബ്ബാസിയ ദാറുത്തർബിയ ഓവറോൾ ചാമ്പ്യന്മാരായി. ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ രണ്ടാം സ്ഥാനവും സാൽമിയ മദ്റസത്തുന്നൂർ മൂന്നാം സ്ഥാനവും നേടി.
അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി(ജനറൽ), ത്വാഹിർ വാഫി(ഹിദായ), ആത്തിഫ് ഇസ്മായിൽ, അനിൻ സിദാൻ (സീനിയർ), മുഹമ്മദ് ഹാദി ഷഹീൻ(ജൂനിയർ), ഇൽസാൻ റിയാസ്(സബ് ജൂനിയർ), ഹാസിം ഹസ്സൻ, അൽശിദിൻ ഷിബു, ഷസിൻ എന്നിവർ കലാപ്രതിഭകളായി.
ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടിയ മെഹ്ബൂല മേഖലക്ക് കലാ കിരീടം കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി കൈമാറി. പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. മറ്റു സമ്മാനങ്ങൾ കേന്ദ്ര നേതാക്കളായ അബ്ദുൽ ഗഫൂർ ഫൈസി,ഉസ്മാൻ ദാരിമി,മുസ്തഫ ദാരിമി,സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ലത്തീഫ് എടയൂർ, ഇസ്മായിൽ ഹുദവി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ ഹകീം മുസ്ലിയാർ, അബ്ദുസ്സലാം പെരുവള്ളൂർ, അബ്ദുൽ മുനീർ പെരുമുഖം, ഹസ്സൻ തഖ്വ, ഇസ്മായിൽ വള്ളിയോത്ത്, അബ്ദുൽ റസാഖ് എന്നിവർ കൈമാറി. സർഗലയ വിങ് സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ഐ.ടി. സെക്രട്ടറി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഏഴു മേഖലകളിൽ നിന്നും മൂന്ന് മദ്റസകളിൽ നിന്നുമായി മുന്നൂറിൽപരം പേർ മാറ്റുരച്ചു.
ശിഹാബ് മാസ്റ്റർ നീലഗിരി, മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ, ആദിൽ വെട്ടുപ്പാറ എന്നിവർ നേതൃത്വം നൽകി. സുഹൈൽ ഫൈസി കൂരാട്, ഖാജാ ഹുസൈൻ ദാരിമി വയനാട് എന്നിവർ നേതൃത്വം നൽകിയ ‘മെഹ്ഫിലെ ഇശ്ഖ്’ ഇശൽ വിരുന്നും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

