Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി മെ​ഡി​ക്ക​ൽ...

കെ.​ഐ.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
കെ.​ഐ.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു
cancel
camera_alt

കെ.​ഐ.​സി ‘ഇ​യാ​ദ’ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പ​നം ശം​സു​ദ്ദീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ഇ​യാ​ദ’ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു. സം​ഘ​ട​ന​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ഫ​ഹാ​ഹീ​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പ​ന പ​രി​പാ​ടി ശം​സു​ദ്ദീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഹ​ക്കീം മൗ​ല​വി വാ​ണി​യ​ന്നൂ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഗ്രൂ​പ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ മു​ഖ്യാ​തി​ഥി​യാ​യി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മെ​ട്രോ​യു​ടെ ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കെ.​ഐ.​സി കേ​ന്ദ്ര നേ​താ​ക്ക​ൾ, ഫ​ഹാ​ഹീ​ൽ, മ​ഹ്ബൂ​ല മേ​ഖ​ല നേ​താ​ക്ക​ൾ, വി​ഖാ​യ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​ച്ചു. ഫാ​സി​ൽ ക​രു​വാ​ര​കു​ണ്ട് സ്വാ​ഗ​ത​വും സ​മീ​ർ പാ​ണ്ടി​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro medical carekicSilver Jubileeconcludedmedicalcamp
News Summary - KIC-medical-camp-concluded
Next Story