കെ.ഐ.സി മനുഷ്യജാലിക സംഘടിപ്പിച്ചു
text_fieldsറിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു കെ.ഐ.സി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലികയിൽ ശിഹാബ് മാസ്റ്റർ നീലഗിരി പ്രമേയ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്’ പ്രമേയത്തില് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി ‘മനുഷ്യ ജാലിക’ സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തില് നടന്ന പരിപാടി സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത് ഉദ്ഘാടനം ചെയ്തു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.
ശിഹാബ് മാസ്റ്റർ നീലഗിരി പ്രമേയ പ്രഭാഷണം നടത്തി. വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും വ്യാപകമായി പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ജനാധിപത്യ മാർഗത്തിൽ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുൽ ഗഫൂർ ഫൈസി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി, വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം, അബ്ദുൽ നാസർ അസ്ലമി, മേഖല നേതാക്കളായ ശംസുദ്ദീൻ യമാനി, കെ.വി. മുഹമ്മദ്, ഇക്ബാൽ ഫൈസി, കെ.ടി. റാഷിദ്, മുഹമ്മദ് ആദിൽ ചീക്കോട്, ശാക്കിർ മുസ്ലിയാർ, മിസ്ഹബ് തലയില്ലത്ത് എന്നിവർ സംസാരിച്ചു. കേന്ദ്ര നേതാക്കളായ മുസ്തഫ ദാരിമി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ഇസ്മായിൽ ഹുദവി, അബ്ദുൽ ഹക്കീം മുസ്ലിയാർ വാണിയന്നൂർ, മുനീർ പെരുമുഖം, ഹസൻ തഖ്വ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

