കെ.ഐ.സി മഹ്ബൂല മേഖല സർഗലയം; ഫിൻതാസ് യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാർ
text_fieldsകെ.ഐ.സി മഹ്ബൂല മേഖല സർഗലയം ജേതാക്കളായ ഫിൻതാസ് യൂനിറ്റിന് കെ.ഐ.സി
പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ട്രോഫി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) മഹ്ബൂല മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘സർഗലയം-25’ ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ഇസ് ലാമിക കലാസംസ്കാരം വിളിച്ചോതുന്ന കലാമത്സരത്തിൽ വിവിധ യൂനിറ്റുകളിൽനിന്നുള്ള നിരവധി പ്രതിഭകൾ പങ്കെടുത്തു. വാശിയേറിയ കലാമത്സരത്തിൽ ഫിൻതാസ് യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. ദമസ്‌കസ് യൂനിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദമസ്‌കസ് യൂനിറ്റിലെ മുഹമ്മദ് റിജാസ് കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
സൂഖ് സഭ യൂനിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് ആദിൽ വെട്ടുപാറ അധ്യക്ഷതവഹിച്ചു. സമാപന സംഗമം കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനംചെയ്തു. ഇസ്മയിൽ ഹുദവി, അമീൻ മുസ്‌ലിയാർ ചേകന്നൂർ, മുഹമ്മദലി ഫൈസി, ശിഹാബ് മാസ്റ്റർ നീലഗിരി, അബ്ദുൽ മുനീർ പെരുമുഖം, ഇസ്മായിൽ വള്ളിയോത്ത്, റഷീദ് മസ്താൻ, അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി, മുഷ്‌താഖ് നഹ, മുഹമ്മദ് എ.ജി, നാസർ കാപ്പാട്, സി.പി.വാഹിദ്, നൗഷാദ് പുന്നക്കൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സി.പി. തസ്‌ലീം സ്വാഗതവും ട്രഷറർ റാഷിദ് ചീക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

