കെ.ഐ.സി നിയമ ബോധവത്കരണ ക്ലാസ്
text_fieldsകെ.ഐ.സി നിയമ ബോധവത്കരണ ക്ലാസിന് ഉസ്മാൻ ദാരിമി അടിവാരം നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘടനം ചെയ്തു. കുവൈത്തിലെ തൊഴിൽ, ഗതാഗത നിയമങ്ങളെക്കുറിച്ച് അംഗങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം നേതൃത്വം നൽകി. കേന്ദ്ര നേതാക്കളായ മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ലത്തീഫ് എടയൂർ, ഹസൻ തഖ്വ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

