കെ.ഐ.സി നേതൃപരിശീലന ക്ലാസ്
text_fieldsറഹീം മാസ്റ്റര്‍ക്കുള്ള കെ.ഐ.സിയുടെ ഉപഹാരം ചെയര്മാന് ശംസുദ്ദീന്‍ ഫൈസി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 'ഇന്‍തിബാഹ്' പ്രവര്‍ത്തക കാമ്പയിന് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നേതൃപരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു. സംഘടനയുടെ അബ്ബാസിയ, ഫഹാഹീല്‍, ഫര്‍വാനിയ, ഹവല്ലി, സിറ്റി മേഖലകളിലെ 34 യൂനിറ്റുകളെ കേന്ദ്രീകരിച്ച് നടന്ന പരിപാടികളില്‍ മോട്ടിവേഷന്‍ ട്രെയിനറും എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിയുമായ റഹീം മാസ്റ്റര്‍ ചുഴലി ക്ലാസ് അവതരിപ്പിച്ചു.
കഴിവുറ്റ നേതൃനിരയെ വാര്‍ത്തെടുക്കുക, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാമ്പയിന് പ്രാരംഭംകുറിച്ചത്. വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനും സംഘടന ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങള്‍ ചർച്ചചെയ്തു.
വിവിധ സെഷനുകളിലായി നടന്ന കാമ്പയിന് കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ ഫൈസി പൊന്മള, ജന. സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്കി. റഹീം മാസ്റ്റര്‍ക്കുള്ള ഉപഹാരം ശംസുദ്ദീന്‍ ഫൈസി കൈമാറി. കേന്ദ്ര നേതാക്കൾ, മേഖല യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വിങ് കണ്‍വീനര്‍മാര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

