കെ.ഐ.സി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsകെ.ഐ.സി ലീഡേഴ്സ് മീറ്റിൽ ത്വയ്യിബ് ഫൈസിക്കുള്ള ഉപഹാരം ചെയർമാൻ ശംസുദ്ദീൻ ഫൈസി
കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മംഗഫ് ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന മീറ്റ് കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷ വഹിച്ചു. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് സി.എച്ച്. ത്വയ്യിബ് ഫൈസി ക്ലാസിന് നേതൃത്വം നൽകി.
കെ.ഐ.സിയുടെ ഏഴ് മേഖലകളിൽനിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ത്വയ്യിബ് ഫൈസിക്കുള്ള കെ.ഐ.സിയുടെ ഉപഹാരം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ശംസുദ്ദീൻ ഫൈസി നൽകി. കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

