Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.സി അനുസ്മരണവും പ്രാർത്ഥനാ സദസ്സും

text_fields
bookmark_border
കെ.ഐ.സി അനുസ്മരണവും പ്രാർത്ഥനാ സദസ്സും
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റി നേതൃത്വത്തിൽ ശൈഖ് ജീലാനി, കണ്ണിയത്ത് അഹ്‌മദ്‌ മുസ്‌ലിയാർ, ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സദസ്സിൽ കെ.ഐ.സി വൈസ് പ്രസിഡണ്ട് ഇസ്മാഈൽ ഹുദവി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു.

സിദ്ധീഖ് മാഹിരി പേരാമ്പ്ര അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. മഹാന്മാരുടെ സംശുദ്ധമായ മാതൃക പിന്തുടർന്ന് ജീവിക്കുന്നത് വിജയത്തിന് നിമിത്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. അമീൻ മുസ്‌ലിയാർ ചേകന്നൂർ മൗലീദിന് നേതൃത്വം നൽകി. സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും അബ്ദുൽ നാസർ കോഡൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Islamic Council Honors Leaders
Next Story