
കെ.ഐ.സി ഖൈത്താൻ മേഖല വാർഷിക കൗൺസിൽ മീറ്റ്
text_fieldsകുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഖൈത്താൻ മേഖല വാർഷിക കൗൺസിൽ മീറ്റ് - 2024 സംഘടിപ്പിച്ചു. ഖൈത്താൻ ഇംപീരിയൽ ഹാളിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുല്ല അസ്ഹരി അധ്യക്ഷത വഹിച്ചു. കെ.ഐ.സി കേന്ദ്ര മജ്ലിസുൽ അഅലാ അംഗം ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി മോട്ടിവേഷൻ ക്ലാസ് എടുത്തു.
മേഖല ജനറൽ സെക്രട്ടറി മിസ്ഹബ് തലയില്ലത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഹമൂദ് ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല, യൂനിറ്റ് നേതാക്കൾ, കൗൺസിലർമാർ എന്നിവർ സന്നിഹിതരായി. സെക്രട്ടറി മിസ്ഹബ് തലയില്ലത്ത് സ്വാഗതവും ട്രഷറർ മഹ്മൂദ് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
