കെ.ഐ.സി ഹജ്ജ് യാത്രയയപ്പും പ്രാർഥന സദസ്സും
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് കർമത്തിന് പോകുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് എടയൂർ, കേന്ദ്ര ഉംറ സെക്രട്ടറി അബ്ദുൽ ഹകീം മൗലവി എന്നിവർക്ക് യാത്രയയപ്പും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
ഫർവാനിയ ശരീഫ് ഫൈസിയുടെ ഫ്ലാറ്റിൽ നടന്ന ചടങ്ങിൽ മേഖല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് അൻവരി അധ്യക്ഷത വഹിച്ചു. കെ.ഐ.സി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറി സൈനുൽ ആബിദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി ഫൈസൽ കുണ്ടുർ, മേഖല നേതാക്കളായ അബ്ദുൽ ഹകീം അൽ ഹസനി, ഇഖ്ബാൽ പതിയാരത്ത്, റിയാസ് കാടങ്കോട്, ശരീഫ് ഫൈസി, വിവിധ യൂനിറ്റ് ഭാരവാഹികൾ ആശംസകൾ നേർന്ന് സംസാരിച്ചു. മേഖല ജന.സെക്രട്ടറി അബ്ദുല്ലത്തീഫ് മൗലവി സ്വാഗതം പറഞ്ഞു. അഷ്റഫ് അൻവരി പ്രാർഥനക്കു നേതൃത്വം നൽകി. അബ്ദുല്ലത്തീഫ് എടയൂർ, അബ്ദുൽ ഹകീം മൗലവി എന്നിവർ മറുപടി പ്രസംഗം നടത്തി.

