Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.സി സ്ഥാപക നേതാക്കളെ ആദരിച്ചു

text_fields
bookmark_border
കെ.ഐ.സി സ്ഥാപക നേതാക്കളെ ആദരിച്ചു
cancel
camera_alt

കെ.ഐ.സി സ്ഥാപക നേതാവ് ഇൽയാസ് കോട്ടക്കലിന് ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ മെമന്റോ കൈമാറുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) 'പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടനയുടെ സ്ഥാപക നേതാക്കളെ ആദരിച്ചു. കോട്ടക്കൽ വടക്കൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സ്ഥാപക നേതാക്കളായ മരക്കാർ കുട്ടി ഹാജി തലക്കടത്തൂർ, സൈദലവി ഹാജി ചെമ്പ്ര, ഇൽയാസ് കോട്ടക്കൽ, അബ്ദുറഹ്മാൻ ഹാജി എരവന്നൂർ എന്നിവരെകെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ സ്നേഹോപഹാരം നൽകി ആദരിച്ചു. കെ.ഐ.സി വൈസ് പ്രസിഡണ്ട് സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അബ്ദുൽ സലാം പെരുവള്ളൂർ, മുഹമ്മദ് പകര എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIC founding leaders
Next Story